ആലപ്പുഴ: സര്‍വ്വശിക്ഷാ അഭിയാന്, ആലപ്പുഴ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിന്റെ ഭാഗമായി നടപ്പാക്കിയ ആയോധനം 2016 തായ്ക്വോണ്ടാ പരിശീലാവതരണവും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുള്ള വീല്‍ചെയര്‍ വിതരണവും നടത്തി. പെണ്‍കുട്ടികളുടെ ശാരീരിക- മാനസിക, ബൗദ്ധികവികാസം ലക്ഷ്യമാക്കി നടപ്പാക്കിയ പരീശിലനമാണ് ആയോധനം ജില്ലയിലെ 7 സബ്ജില്ലകളിലെവിവിധ സഌകളില് നിന്നുള്ള 200 പെണ്‍കുട്ടികള്‍ക്കാണ് പരിശീലനം നല്‍കിയത്. പരിശീലനാര്‍ത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അവതരണം ആലപ്പുഴ ഗവ: ഗേള്സ്എച്ച്എസില് ജില്ലാ പ്രോജക്ട് ഓഫീസര്‍ ഡോ. എസ്. ജീവലത സ്വാഗതം ആശംസിച്ചു. നഗരസഭാ അദ്ധ്യക്ഷന്‍ തോമസ്ജോസഫ് അധ്യക്ഷത വഹിച്ചു. തായക്വോണ്ട പരിശീലനം പൂര്‍ത്തിയാക്കിയ പെണ്‍കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും ഭിന്നശേഷിയുള്ള കുട്ടികള്‍ക്കായുള്ള ഉപകരണവിതരണവും എംപി കെ.സി. വേണുഗോപാല്‍ നിര്‍വ്വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: