തിരുനെല്ലി: വാഹനപരിശോധനയില്‍ നികുതിവെട്ടിച്ച് കടത്താന്‍ ശ്രമിച്ച 78,790 രൂപയുടെ ചെമ്പ് പിടികൂടി. വയനാട്ടിലെ തോല്‍പ്പെട്ടി അതിര്‍ത്തി ചെക്ക്പോസ്റ്റ് വഴി കടത്താന്‍ ശ്രമിച്ച ഗോള്‍ഡ് കവറിംഗ് നടത്തിയ ചെമ്പ് ആഭരണങ്ങളാണ് വാഹനപരിശോധനയില്‍ വാണിജ്യനികുതി ഇന്റലിജന്റ് സ്സ്ക്വാഡ് പിടികൂടിയത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് സംഭവം. ബംഗളുരുവില്‍നിന്ന് മാനന്തവാടിയിലെ ഒരു സ്വകാര്യ ഗോള്‍ഡ് കവറിംഗ് ഷോപ്പിലേക്ക് കൊണ്ടുവരികയായിരുന്നു ആഭരണങ്ങളെന്ന് സെയില്‍ടാക്സ് ഇന്‍സ്പെക്ടര്‍ ബി.രാജേഷ്, ഓഫീസര്‍ ശശിധരന് പിള്ള, ടി.രാജു എന്നിവര്‍ പറഞ്ഞു. മാല, മോതിരം, വള, കമ്മല്‍ എന്നിങ്ങനെയുള്ള സ്വര്‍ണം പൂശിയ ആഭരണങ്ങളാണ് പിടികൂടിയത്. നികുതി ഈടാക്കി ആഭരണങ്ങള്‍ ഉടമക്ക് തിരിച്ചുനല്‍കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: