മെല്‍ബണില്‍ ദ്യോകോ

Sunday 31 January 2016 9:46 pm IST

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കീരിടം ആറാം തവണയും ലോക ഒന്നാം നമ്പര്‍ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ചിന്. രണ്ടാം നമ്പര്‍ ബ്രിട്ടന്റെ ആന്‍ഡി മുറെയെ തുടര്‍ച്ചയായ സെറ്റില്‍ കീഴടക്കി ദ്യോകോവിച്ച്, സ്‌കോര്‍: 6-1, 7-5, 7-6. മെല്‍ബണില്‍ ആറു തവണ ജേതാവായി കൂടുതല്‍ തവണ ചാമ്പ്യനായെന്ന റോയ് എമേഴ്‌സണിന്റെ റെക്കോഡിനൊപ്പവുമെത്തി താരം. കരിയറിലെ പതിനൊന്നാം ഗ്രാന്‍ഡ്സ്ലാം കിരീടമാണ് ദ്യോകോവിച്ച് സ്വന്തമാക്കിയത്. മെല്‍ബണില്‍ അഞ്ചാം തവണയാണ് മുറെ കലാശക്കളിയില്‍ തോല്‍ക്കുന്നത്. രണ്ട് മണിക്കൂര്‍ 53 മിനിറ്റില്‍ മത്സരം അവസാനിച്ചു. ആദ്യ സെറ്റ് ദ്യോകോ അനായാസം നേടിയെങ്കിലും തിരിച്ചുവരവിന്റെ പ്രതീതിയുയര്‍ത്തി ശക്തമായി പോരാടി മുറെ. മൂന്നാം സെറ്റ് ടൈബ്രേക്കറിലേക്ക് നീങ്ങിയെങ്കിലും 7-3ന് ടൈബ്രേക്കര്‍ സ്വന്തമാക്കി ചാമ്പ്യന്‍പട്ടത്തിലേക്ക് നടന്നുകയറി ദ്യോകോവിച്ച്. മുറെയുമായുള്ള 12 പോരാട്ടങ്ങളില്‍ പതിനൊനാന്നാം ജയമാണ് ലോക ഒന്നാം നമ്പറിന്റേത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.