കോഴിക്കോട്: സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ സ്വര്‍ണം നേടി കര്‍ണാടകയുടെ മനീഷും പെണ്‍കുട്ടികളില്‍ തമിഴ്നാടിന്റെ തമിഴ്ശെല്‍വിയും മേളയുടെ വേഗമേറിയ താരങ്ങളായി. 10.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മനീഷ,് തുടര്‍ച്ചയായ രണ്ടാം തവണയാണ് മേളയിലെ അതിവേഗ പട്ടം സ്വന്തമാക്കുന്നത്.
ഫോട്ടോഫിനിഷിലൂടെയാണ് സീനിയര്‍ പെണ്‍കുട്ടികളിലെ ജേതാക്കളെ കണ്ടെത്തിയത്. തമിഴ്ശെല്‍വി 12:39 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്തപ്പോള്‍, ഒരു സെക്കന്‍ഡ് പിന്നില്‍ ഓടിയെത്തിയ മഹാരാഷ്ട്രയുടെ സിദ്ധി ഹീരയ്ക്ക് വെള്ളി.
ജൂനിയര്‍ ആണ്‍കുട്ടികളില്‍ തമിഴ്നാടിന്റെ സി. അജിത് കുമാര്‍, പെണ്‍കുട്ടികളില്‍ മഹാരാഷ്ട്രയുടെ റോസ്ലിന് ലൂയിസ്, സബ്ജൂനിയര് പെണ്‍കുട്ടികളില്‍ മഹാരാഷ്ട്രയുടെ മാനസ പെന്ദാര്ക്കര്, ആണ്‍കുട്ടികളില്‍ ഡല്‍ഹിയുടെ നിസാര്‍ അഹമ്മദ് എന്നിവരും സ്വര്‍ണം നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: