തൊടുപുഴ: കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളി പിടിയില്‍. പശ്ചിമബംഗാള്‍ സ്വദേശി ഫൈസല്‍ റഹിം(42) ആണ് പിടിയിലായത്. ഇയാളില്‍ നിന്ന് 35 ഗ്രാം കഞ്ചാവ് പോലിസ് കണ്ടെത്തി. ശനിയാഴ്ച വൈകിട്ട് കാരിക്കോട് ജംഗഷനു സമീപം രാത്രി 10നു സംശായസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ ഇയാളെ ദേഹപരിശോധന നടത്തുന്നതിനിടെ കഞ്ചാവ് കണ്ടെത്തുകയായിരുന്നു. 500 രൂപയുടെ പൊതികളാക്കി വിദ്യാര്‍ഥികള്‍ക്ക് വിതരണം നടത്തിവരികയാണ് പോലിസ് പിടിയിലായത്. തൊടുപുഴ ഡിവൈഎസ്പിയുടെ ഷാഡോ ടിം, തൊടുപുഴ എസ്ഐ വിനോദ്കുമാര്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികയെ പിടികൂടിയത്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: