അനാശാസ്യം: 11പേര്‍ പിടിയില്‍

Sunday 31 January 2016 11:02 pm IST

ഗാന്ധിനഗര്‍: തെള്ളകം കാരിത്താസിന് സമീപം ലോഡ്ജില്‍ പൊലിസ് നടത്തിയ റെയ്ഡില്‍ അനാശാസ്യത്തില്‍ ഏര്‍പ്പെട്ട സ്ത്രികളും പുരുഷന്മാരും അടക്കം 11പേര്‍ പിടിയില്‍. തെള്ളകം കാരിത്താസിലെ ന്യൂ ചൈതന്യ ലോഡ്ജ് മാനേജരായ തോമസ് കാവണാല്‍(65)അനാശാസ്യത്തിനെത്തിയ മറ്റക്കര സ്വദേശി ശ്രീകുമാര്‍(43)ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന മേലുകാവ് സ്വദേശിനി സാറാമ്മ(41),പാറമ്പുഴ സ്വദേശി അഖില്‍ കുമാര്‍(24) പാറമ്പുഴ സ്വദേശിനി ജിഷ(27),ഏറ്റുമാനൂര്‍ സ്വദേശിനി സനോജ്(38)കവിത(32),നാട്ടാശേരി സ്വദേശി വിനായക്(27)മാന്നാനം സ്വദേശിനി പുഷ്പ(47)ആര്‍പ്പുക്കര മുടിയൂര്‍ക്കര സ്വദേശി സജീഷ്(26)മുടിയൂര്‍ക്കര സ്വദേശിനിയായ യുവതി തുടങ്ങിയവരാണ് പിടിയിലായത്.ഇന്നലെ രാവിലെ 11ഓടെയാണ് സംഭവം. പൊലിസിന് കിട്ടിയ രഹസ്യവിവരത്തെ തുടര്‍ന്ന് ഏറ്റുമാനൂര്‍ പൊലിസ് നടത്തിയ റെയ്ഡിലാണ് ഇവര്‍ കുടുങ്ങിയത്. ഇതിനു മുമ്പും ഈ ലോഡ്ജില്‍ അനാശാസ്യം നടക്കുന്നതായി വിവരം ലഭിച്ചിരുന്നതിനെ തുടര്‍ന്ന് മാനേജര്‍ക്ക് പൊലിസെത്തി താക്കിത് നല്‍കിയിരുന്നതാണ്. ഏറ്റുമാനൂര്‍ സി ഐ റിജോ പി ജോസഫ്,എസ് ഐ അനൂപ് ജോസ്,എഎസ്‌ഐ ബാബു,അഡീഷണല്‍ എസ് ഐ ഷാജിഹാന്‍,സിപിഒമാരായ കെ എം അനില്‍കുമാര്‍,വനിത പൊലിസുകാരായ സുരജ,ബീനാമ്മ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. സംഭവത്തെ തുടര്‍ന്ന് വൈകുന്നേരത്തോടെ ഇവരെ കോടതിയില്‍ ഹാജരാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.