പള്ളിക്കത്തോട്: പള്ളിക്കത്തോട് ടൗണ്‍ പാലം വീതികൂട്ടി പണിയണം എന്ന് ആവശ്യപ്പെട്ട് ബിജെപി നടത്തിയ സമരം വിജയത്തിലേക്ക്.
ഈ വിഷയത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും റോഡ് ഉപരോധവും നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് പിഡബ്യുഡി അധികൃതരും കരാറുകാരനും ബിജെപി പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ ധാാരണയായി.
പാലത്തിന്റെ വീതികൂട്ടി ടാര്‍ ചെയ്യുന്നതിനും ഫുട്പാത്ത് നിര്‍മ്മിക്കുന്നതിനും മന്ദിരം മുതല്‍ കവലവരെയുള്ള ഭാഗത്ത് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനുള്ള നടപടികള്‍ എടുക്കുന്നതിനും ശനിയഴ്ച മുതല്‍ പാലത്തിന്റെ പണികള്‍ ആരംഭിക്കുന്നതിനും തീരുമാനമായി. ചര്‍ച്ചയില്‍ ബിജെപി നേതാക്കളായ എം.എ.അജയ്കുമാര്‍, കെ.കെ.വിപിനചന്ദ്രന്‍, ആദര്‍ശ് കെ.ആര്, മനോജ് മാത്യു തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: