മാഞ്ഞൂക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം

Sunday 31 January 2016 11:21 pm IST

കാളകെട്ടി: മാഞ്ഞൂക്കുളം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹയജ്ഞം (കിളിപ്പാട്ട്) ഫെബ്രുവരി ഒന്നു മുതല്‍ എട്ടുവരെ നടക്കും. 1ന് വൈകിട്ട് 6.45ന് യജ്ഞാരംഭം. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം അഡ്വ. എം.എസ് മോഹന്‍ ഭദ്രദീപ പ്രകാശനം നിര്‍വഹിക്കും. തുടര്‍ന്ന് യജ്ഞാചാര്യന്‍ ചേപ്പാട് ഹരികുമാര്‍ ഭാഗവത മാഹാത്മ്യ പ്രഭാഷണം നടത്തും. രണ്ടു മുതല്‍ എല്ലാദിവസവും 7 മുതല്‍ പാരായണം. ഉച്ചയ്ക്ക് ഒന്നിന് അന്നദാനം ഉച്ചകഴിഞ്ഞ് 2 മുതല്‍ പാരായണം തുടര്‍ച്ച, 6ന് സമൂഹപ്രാര്‍ഥന. 7ന് പ്രഭാഷണം എന്നിവ നടക്കും. ഫെബ്രുവരി നാലിന് രാവിലെ 10ന് ഉണ്ണിയൂട്ട്, ഗോപൂജ. അഞ്ചിന് വൈകിട്ട് നാലിന് വിദ്യാഗോപാല മന്ത്രാര്‍ച്ചന. ആറിന് രാവിലെ 11ന് രുഗ്മിണി സ്വയംവരഘോഷയാത്ര, വൈകിട്ട് 4ന് സര്‍വൈശ്വര്യ പൂജ. എട്ടിന് രാവിലെ 1030ന് അവഭൃതസ്‌നാനം. തുടര്‍ന്ന് മഹാപ്രസാദമൂട്ടും നടക്കും. ഒമ്പതിന് രാവിലെ 7ന് കലശപൂജ, കലശാഭിഷേകം. ശ്രീഭദ്രകാളി തിരുനടയില്‍ 9ന് പൊങ്കാല. 1030ന് പൊങ്കാല സമര്‍പ്പണം. 11ന് കുങ്കുമാഭിഷേകം. 1ന് പ്രസാദമൂട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.