കൊച്ചി: കതിരൂര്‍ മനോജ് വധക്കേസിലെ പ്രതി സിപിഎം കണ്ണൂര്‍ ജില്ലാസെക്രട്ടറി പി. ജയരാജന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മുതിര്‍ന്ന അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായ എം.കെ ദാമോദരന്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിച്ചത്.
തലശേരി സെഷന്‍സ് കോടതി കഴിഞ്ഞദിവസം ജയരാജന് മുന്‍കൂര്‍ ജാമ്യം നിഷേധിച്ചിരുന്നു. തുടര്‍ന്നാണ് ജയരാജന് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ തന്നെ രാഷ്ട്രീയമായി പ്രതി ചേര്‍ത്തുവെന്നാണ് ജയരാജന്റെ ആരോപണം. ജയരാജന് ഇപ്പോള്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിണുള്ളത്.
കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്ന ജയരാജന് ഇന്നലെ രാത്രിയോടെയാണ് പരിയാരത്തേയ്ക്ക് മാറിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: