മാനഭംഗത്തിനിരയായ പെണ്‍കുട്ടിക്ക് ആശുപത്രിയില്‍ വീണ്ടും പീഡനം

Monday 1 February 2016 3:03 pm IST

ജംഷഡ്പൂര്‍: മാനഭംഗത്തിനിരയായി ആശുപത്രിയില്‍ പ്രവേശിപ്പിച്ച പതിനാലുകാരിക്ക് വീണ്ടും ക്രൂര പീഡനം. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ പൊലീസ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തു. ഒളിവില്‍ പോയ പ്രതിക്കായുള്ള തെരച്ചില്‍ തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്‌ഐ‌ആര്‍ രജിസ്റ്റര്‍ ചെയ്തു. ജംഷഡ്പൂരിലെ പര്‍സുദിയില്‍ വെച്ച്‌ രണ്ടുദിവസം മുമ്പായിരുന്നു പതിനാലുകാരിയായ പെണ്‍കുട്ടി ആദ്യം ബലാത്സംഗത്തിനിരയായത്. ഈ സംഭവത്തില്‍ കേസെടുത്ത പോലീസ് പ്രതിയെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നു. പോലീസ് തന്നെയാണ് ചികിത്സക്കായി പെണ്‍കുട്ടിയെ ജംഷഡ്പൂരിലെ എംജിഎം ആശുപത്രിയില്‍ എത്തിച്ചത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.