അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ല: ജോസ്. കെ. മാണി

Monday 1 February 2016 4:52 pm IST

ന്യൂദല്‍ഹി: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുന്നതില്‍ തെറ്റില്ലെന്ന് കേരള കോണ്‍ഗ്രസ് (എം) നേതാവും എംപിയുമായ ജോസ്.കെ.മാണി പറഞ്ഞു. യുപിഎ ഭരണകാലത്ത് കര്‍ഷകര്‍ക്ക് എതിരായ നിലപാടുകളുണ്ടായി. ഇപ്പോഴത്തെ സര്‍ക്കാര്‍ കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രിമാരായ നിര്‍മ്മല സീതാരാമന്‍, ജെ.പി. നഡ്ഡ എന്നിവരുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ജോസ്.കെ.മാണി. അമിത് ഷായെ കേരള കോണ്‍ഗ്രസ് ചെയര്‍മാന്‍ കെ.എം മാണി കാണുന്നുണ്ടുവെങ്കില്‍ അസ്വഭാവികത ഇല്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനും പറഞ്ഞിരുന്നു. അമിതഷായെ കാണണമോ വേണ്ടയോ എന്നത് കേരള കോണ്‍ഗ്രസാണ് തീരുമാനിക്കേണ്ടതെന്നും കുമ്മനം അഭിപ്രായപ്പെട്ടിരുന്നു. കോട്ടയത്ത് എത്തുന്ന അമിത് ഷായുമായി സൗകര്യം കിട്ടിയാല്‍ കൂടിക്കാഴ്ച നടത്തുമെന്ന് കെ.എം. മാണി പറഞ്ഞിരുന്നു. ഫെബ്രുവരി നാലിനാണ് അമിത് ഷാ കോട്ടയത്ത് എത്തുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.