കണ്ണൂര്‍ മഹോത്സവം: പന്തല്‍ കാല്‍നാട്ട് കര്‍മ്മം നടത്തി

Monday 1 February 2016 5:41 pm IST

കണ്ണൂര്‍: ജില്ലാ ‘ഭരണകൂടത്തിന്റെ സഹകരണത്തോടെ ഡി.ടി.പി.സി ഒരുക്കുന്ന കണ്ണൂര്‍ മഹോത്സവത്തിന്റെ പന്തല്‍ കാല്‍നാട്ട് കര്‍മ്മം പയ്യാമ്പലം പാര്‍ക്കില്‍ ടൂറിസം വകുപ്പ് മന്ത്രി അനില്‍ കുമാര്‍ നിര്‍വ്വഹിച്ചു. ഫെബ്രുവരി അഞ്ച് മുതല്‍ 14 വരെയാണ് കണ്ണൂര്‍ മഹോത്സവം. എ.—പി. അബ്ദുള്ളക്കുട്ടി എം. എല്‍. എ, കണ്ണൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ സി.സമീര്‍, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, അസിസ്റ്റന്റ് കലക്ടര്‍ എസ്.ചന്ദ്രശേഖരന്‍, കോര്‍പ്പറേഷന്‍ പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.ടി.ഒ.മോഹനന്‍, കൗണ്‍സിലര്‍മാരായ പി.കെ.രാഗേഷ്, ഒ.രാധ,ഡി.ടി.പി.സി എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.വി.പുരുഷോത്തമന്‍, കെ.സി.ഗണേശന്‍,പി.വി.ജയസൂര്യന്‍, മാര്‍ട്ടിന്‍ ജോര്‍ജ്, രാജീവന്‍ എളയാവൂര്‍, ഇവന്റ് കോ ഓഡിനേറ്റര്‍ ടി. മിലേഷ് കുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.