വയനാട്: ഐ.ജി ടോമിന് തച്ചങ്കരി സര്‍വീസ് ചട്ടം ലംഘിച്ചെങ്കില്‍ അദ്ദേഹത്തിനെതിരെ നടപടിയെടുക്കണമെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
തീവ്രവാദബന്ധത്തിന്റെ പേരിലല്ല തച്ചങ്കരിക്കെതിരെ നടപടി എടുക്കണമെന്ന് കേന്ദ്രം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നും ചെന്നിത്തല പറഞ്ഞു. കേന്ദ്രം അനുകൂലമായ റിപ്പോര്‍ട്ട് നല്‍കിയതിനാലാണ് തച്ചങ്കരിയെ സര്‍വീസില്‍ തിരിച്ചെടുത്തതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി.
വയനാട്ടില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു രമേശ് ചെന്നിത്തല. സര്‍വീസ് ചട്ടം ലംഘിച്ചുവെന്ന് തെളിഞ്ഞാല്‍ തച്ചങ്കരിക്കെതിരെ എന്തു നടപടി വേണമെന്ന് സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: