ആലപ്പുഴ: ആലപ്പുഴ ബീച്ചില്‍ മാലിന്യങ്ങള്‍ നിറയുന്നത് വിനോദസഞ്ചാരികള്‍ക്ക് ദുരിതമാകുന്നു. ദിനംപ്രതി സ്വദേശികളും വിദേശികളുമായ നൂറ് കണക്കിന് വിനോദസഞ്ചാരികളാണ് ഇവിടെ എത്തുന്നത് എന്നാല്‍ അറപ്പുളവാക്കുന്ന രീതിയില്‍ മാലിന്യം പ്രദേശത്ത് കൂടികിടക്കുന്നതിനാല്‍ വിനോദസഞ്ചാരികള്‍ക്ക് കടപ്പുറത്തെ മണ്ണിലിരുന്ന് വിശ്രമിക്കാന്‍ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.
ബീച്ച് വികസനത്തിന്റെ പേരില്‍ ലക്ഷങ്ങള്‍ പാഴാക്കുന്ന അധികാരികള്‍ക്ക് പ്രദേശം മാലിന്യ മുക്തമാക്കാന്‍ താല്‍പ്പര്യമില്ല. മാലിന്യം നിറഞ്ഞ് പ്രദേശമാകെ ദുര്‍ഗന്ധം വമിക്കുകയാണ്. ജില്ലാ ഭരണം ഇടപെട്ട് നടപടി സ്വീകരിക്കണമെന്ന് ആവശ്യം ഉയരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: