തിരുവനന്തപുരത്ത്: തിരുവനന്തപുരത്ത് യുവാവിനെ പട്ടാപ്പകല്‍ തല്ലിക്കൊന്നു. വക്കം സ്വദേശി ഷബീറാണ് കൊല്ലപ്പെട്ടത്. തിരുവനന്തപുരം കടയ്ക്കാവൂര്‍ റെയില്‍വേ ക്രോസിന് സമീപം ഇന്നലെ വൈകിട്ട് നാലരയോടെയായിരുന്നു സംഭവം. സംഭവസമയത്ത് ഷബീറിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ഉണ്ണികൃഷ്ണന് ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്.കൊലയ്ക്ക് പിന്നില്‍ മുന്‍വൈരാഗ്യമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: