മറയൂര്‍: വേനലിന്റെ ആരംഭത്തില്‍ തന്നെ മറയൂര്‍ മേഖലയില്‍ കാട്ടു തീപിടരുന്നു. കാന്തല്ലൂര്‍ കൊളച്ചിവയല്‍ ഭാഗത്താണ് കഴിഞ്ഞ ദിവസം വൈകിട്ട് കാട്ടുതീ പടര്‍ന്നത്. കൊളച്ചിവയല്തീര്ഥമല കോളനിയുടെ ഇടയിലുള്ള പുല്‍മേടുകള്‍ വ്യാപകമായി കത്തി നശിച്ചു.കാട്ടുതീപുലര്ച്ചെ മൂന്നൂ മണിയോട് കൂടി പാറക്കൂട്ടത്തിന് സമീപംശമിച്ചു.മറയൂര്‍ ചന്ദന ഡിവിഷനില്‍ ഫയര്‍ ലൈന്‍ തെളിയിക്കുന്നജോലികള് ആരംഭിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: