ബിജെപി പ്രവര്‍ത്തകര്‍ കെഎസ്ആര്‍ടിസി ബസ്സുകള്‍ കഴുകി വൃത്തിയാക്കി

Monday 1 February 2016 9:05 pm IST

ചെങ്ങന്നൂര്‍: വിമോചനയാത്രക്കു മുന്നോടിയായി ചെങ്ങന്നൂരില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നയിക്കുന്ന യാത്രയുടെ ഭാഗമായാണ് ചെങ്ങന്നൂരില്‍ കെഎസ്ആര്‍ടിസി യില്‍ ശുചീകരണം നടത്തിയത്. ഇന്നലെ രാവിലെ ഒന്‍പത് മണിയോടുകൂടി സ്റ്റാന്റിലെത്തിയ പ്രവര്‍ത്തകര്‍ പൊടി പിടിച്ചു കിടന്ന ബസ്സുകള്‍ കഴുകി വൃത്തിയാക്കി. ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ബിജെപി ജില്ലാ സെക്രട്ടറി എം.വി.ഗോപകുമാര്‍ നിര്‍വ്വഹിച്ചു. നിയോജകമണ്ഡലം കണ്‍വീനര്‍ സജു ഇടക്കല്ലില്‍, ജില്ലാ ഭാരവാഹികളായ കെ.ജി.കര്‍ത്താ, വത്സലകുഞ്ഞമ്മ, സംസ്ഥാന സമിതിയംഗം ഡി. വിനോദ്കുമാര്‍, ബി.കൃഷ്ണകുമാര്‍, കലാരമേശ്, ശ്യാമളാകൃഷ്ണകുമാര്‍, ശ്യാംപാണ്ടനാട്, പ്രമോദ് കാരയ്ക്കാട്, രാജേഷ് ഗ്രാമം, കെ.ജി. ജയകൃഷ്ണന്‍, ജയകുമാര്‍, മനു കല്ലിശ്ശേരി, സിന്ധു ബുധനൂര്‍, ഗോപിനാഥന്‍ നായര്‍, നാരായണന്‍, രാജഗോപാല്‍, ശ്രീരാജ് ശ്രീവിലാസം, ദിലീപ് തിരുവന്‍വണ്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.