അശ്ലീല സിഡികള്‍ പുറത്തുവരും മുമ്പ് ഉമ്മന്‍ചാണ്ടി രാജിവെക്കണം: കെ. സുരേന്ദ്രന്‍

Monday 1 February 2016 9:28 pm IST

തൃശൂര്‍: മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട അശ്ലീലസിഡികള്‍ പുറത്തുവരുന്നതിനുമുമ്പ് ഉമ്മന്‍ചാണ്ടി രാജിവെച്ച് കേരളജനതയുടെ മാനം രക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. മുഖ്യമന്ത്രിക്ക് നാണമില്ലെങ്കിലും കേരളത്തിലെ ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നാണക്കേടുണ്ട്. അധികാരമുപയോഗിച്ച് സദാചാരവിരുദ്ധവും നിയമവിരുദ്ധവുമായ കാര്യങ്ങളാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും ഇതുവരെ നടത്തിയിരുന്നതെന്ന് ഇപ്പോള്‍ വ്യക്തമാവുകയാണ്. സരിതയെ സ്വാധീനിക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശപ്രകാരം ബെന്നി ബഹ്‌നാനും എബ്രഹാം കലമണും തമ്പാനൂര്‍ രവിയും ശ്രമിച്ചതിന്റെ തെളിവുകള്‍ പുറത്തുവന്നുകഴിഞ്ഞു. ഇനിയും മുഖ്യമന്ത്രി തെളിവുണ്ടോ എന്ന് ചോദിക്കുന്നത് അപഹാസ്യമാണ്. സര്‍ക്കാരിനെതിരെ വിധിപറയുന്ന ജുഡീഷ്യറിയെപ്പോലും വെറുതെ വിടുന്നില്ല. സംസ്ഥാനത്ത് നിയമവാഴ്ച തകര്‍ന്നതിന് തെളിവാണ് കേരളത്തിലെ 720 ബാറുടമകളില്‍ നിന്നും പണം സമാഹരിച്ച് മുഖ്യമന്ത്രിക്കും രമേശ് ചെന്നിത്തലക്കും വിഎസ് ശിവകുമാറിനും നല്‍കിയെന്ന കാര്യ ഇപ്പോള്‍ വെളിപ്പെട്ടു. രമേശ് ചെന്നിത്തല ഇപ്പോള്‍ ഒട്ടകപ്പക്ഷിയെപ്പോലെ ഇരിക്കുന്നതിന്റെ കാരണം വ്യക്തമായിരിക്കുകയാണ്. ബജറ്റവതരണത്തിന് മുമ്പ് സര്‍ക്കാര്‍ രാജിവെച്ച് തെരഞ്ഞെടുപ്പ് നേരിടണമെന്നും സുരേന്ദ്രന്‍ പറഞ്ഞു. ജില്ലാപ്രസിഡണ്ട് എ. നാഗേഷും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.