കോട്ടയം: പി.സി ജോര്‍ജിനെ ഇടതുമുന്നണിയില്‍ എടുക്കുന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്. വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്കാര്യങ്ങള്‍ പാര്‍ട്ടിയുടെ സംസ്ഥാന സമിതി കൂടിയാണ് തീരുമാനിക്കേണ്ടത്. തദ്ദേശതിരഞ്ഞെടുപ്പില്‍ സെക്യൂലറിനു സ്വാധീനമുള്ള സ്ഥലങ്ങളില്‍ ചില നീക്കുപോക്കുകള്‍ നടത്തിയിട്ടുണ്ടെന്നതല്ലാതെ അതിന് അപ്പുറമുള്ള കാര്യം തീരുമാനിച്ചിട്ടില്ലന്നും വിശ്വന് പറഞ്ഞു.
മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടിക്ക് ഇരിക്കാന്‍ അര്‍ഹതയില്ല. ജനങ്ങളെ വിഡ്ഢികളാക്കാം എന്ന നിര്‍ബന്ധത്തിലാണ് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിക്കസേരയിലിരിക്കുന്നതെന്നും മന്ത്രിസഭക്ക് നിലനില്ക്കാന് തന്നെ അവകാശമില്ലന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് കവല ചട്ടമ്പിമാരെ ഇറക്കിയാണ് കോടതിയെ കൈകാര്യം ചെയ്യുന്നത്. കോടതിയുടെ പരിശുദ്ധിയെയും ചാരിത്ര്യത്തെയും ഇക്കൂട്ടര്‍ വലിച്ചുകീറുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: