കാലടി: തോട്ടകത്ത് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ ഭര്‍ത്താവ് ശെല്‍വരാജിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. വര്‍ഷങ്ങളായി മദ്യപിച്ച് വീട്ടില്‍ ബഹളം വയ്ക്കുകയും ഭാര്യയെ അതിക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുമായിരുന്ന പ്രതി കഴിഞ്ഞ ജനുവരി 24 ന് മദ്യപിച്ച് വന്ന് ഭാര്യദിവ്യയുമായി വഴക്കുണ്ടാക്കി മണ്ണെണ്ണ ദേഹത്തൊഴിച്ചു തീയിട്ടു. അതീവ ഗുരുതരമായി പരിക്കേറ്റ ദിവ്യയെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച വൈകിട്ട് മരിച്ചു. കാലടി പോലീസ് ഇന്‍സ്പെക്ടര്‍ ജി.എസ്.ക്രിസ്പിന്സാമും സംഘവും ചേര്‍ന്ന് ശെല്‍വരാജിനെ (45) അറസ്റ്റ് ചെയ്തു. കാലടി കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. അന്വേഷണ സംഘത്തില്‍ കാലടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി.കെ.ശ്രീധരന്, എഎസ്ഐമാരായ ബോസ്, ഉണ്ണികൃഷ്ണന്, എസ്സിപിഒമാരായ നന്ദകുമാര്‍, ശ്രീകുമാര്‍, അബ്ദുള്‍ സത്താര്‍ എന്നിവര്‍ അംഗങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: