കാലടി: കാലടി ടൗണിലെ നാലോളം സ്കൂളുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളോട് അപമര്യാദയായി പെരുമാറിയ കാലടി നീലീശ്വരം അറ്റത്ത് പറമ്പില്‍ ഗോപു(39)വിനെ കാലടി പോലീസ് അറസ്റ്റ് ചെയ്തു. ഇന്‍സ്പെക്ടര്‍ ജി.എസ്.ക്രിസ്പിന്സാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.
സ്കൂള്‍ ആരംഭിക്കുന്നതിന് മുമ്പ് സ്കൂളില്‍ കയറി മറ്റ് കുട്ടികളുടെ ശ്രദ്ധയില്‍പെടാതെ, ഒറ്റക്കുനില്‍ക്കുന്ന പെണ്‍കുട്ടികളുടെ നേരെയാണ് ഇയാള്‍ ഉപദ്രവം നടത്തിയിരുന്നത്.
കുട്ടികള്‍ ബഹളം വയ്ക്കുമ്പോള്‍ ഇയാള്‍ ഓടിപ്പോവുകയാണ് പതിവ്. കുട്ടികളും അദ്ധ്യാപകരും.
രക്ഷകര്‍ത്താക്കളും പോലീസിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കഴിഞ്ഞ് പാലക്കാട്ട് ബന്ധുവീട്ടില്‍ ഒളിവില്‍ പോയ പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാള്‍ ഉപയോഗിച്ചരുന്ന മോട്ടോര്‍സൈക്കിളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.
ഇന്ന് കാലടി കോടതിയില്‍ ഹാജരാക്കും. ഇയാള്‍ കാലടി പോലീസ് സ്റ്റേഷനിലെ ഗ്യാസ് സിലിണ്ടര്‍ മോഷണ കേസുള്‍പ്പെടെ നാല് കേസുകളിലെ പ്രതിയാണ്. അന്വേഷണ സംഘത്തില്‍ കാലടി പോലീസ് സബ് ഇന്‍സ്പെക്ടര്‍ പി.കെ.ശ്രീധരന്, എസ്ഐ ശശികുമാര്‍, എസ്സിപിഒമാരായ നന്ദകുമാര്‍, ശ്രീകുമാര്‍, അബ്ദുള്‍സത്താര്‍, ശിവപ്രസാദ് എന്നിവര്‍ അംഗങ്ങളായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: