തേപ്പുകട കത്തിനശിച്ചു; ലക്ഷങ്ങളുടെ നഷ്ടം

Monday 1 February 2016 11:23 pm IST

മട്ടാഞ്ചേരി: ചെറളായിയിലുള്ള വസ്ത്രതേപ്പുകടയിലുണ്ടായ അഗ്‌നിബാധയെ തുടര്‍ന്ന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. തിങ്കളാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് ചെറളായി കവലയ്ക്ക് സമീപം എസ്.സദാനന്ദ പൈ നടത്തുന്ന സത്യവാന്‍ വാഷിങ്ങ് സെന്റര്‍ തേപ്പു കടയില്‍ അഗ്‌നിബാധയുണ്ടായത്. വഴിയാത്രക്കാരാണ് കടയില്‍ നിന്ന് അഗ്‌നി ഉയരുന്നതു കണ്ടത്. ഇവര്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് കടയുടെ മുകളിലെ നിലയില്‍ താമസിക്കുന്ന കടയുടമയും കുടുംബവും വിവരമറിയുന്നത്. കനത്ത പുക പടര്‍ന്ന കടയിലേയ്ക്ക് വരുവാന്‍ ശ്രമിച്ച കടയുടമ സദാനന്ദ പൈ (49) ക്ക് ഒന്നാം നിലയില്‍ നിന്ന് വീണ് കൈക്ക് മാരകമായ പരിക്കേല്‍ക്കുകയായിരുന്നു. ഭാര്യ വിദ്യ, മക്കളായ വിഷ്ണു .ഹരി കൃഷ്ണ എന്നിവരെ മറ്റൊരു വഴിയിലൂടെ രക്ഷപ്പെടുത്തുകയും ചെയ്തു. ഇതിനിടെ അഗ്‌നിശമന സേന എത്തി തീ നിയന്ത്രണ വിധേയമാക്കി വൈദ്യുതിഷോര്‍ട്ട് സര്‍ക്കുട്ടാണ് അഗ്‌നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട് അഗ്‌നിബാധയെ തുടര്‍ന്ന്‌തേപ്പുകടയിലുണ്ടായിരുന്ന 50ല്‍ ഏറെ ഉപഭോക്താക്കളുടെ വസ്ത്ര ശേഖരം.ടി.വി ഷോക്കേസ്, ഫ്രാന്‍ തുടങ്ങി വീട്ടുപകരണങ്ങളും വായ്പ തുക അടയ്ക്കാന്‍ സുക്ഷിച്ച 24000 രൂപ, കുട്ടികളുടെ പഠന വസ്തുക്കള്‍, വീട്ടുവസ്ത്രങ്ങള്‍ തുടങ്ങിയവയും അഗ്‌നിക്കിരയായി. കത്തി നശിച്ച കട നഗരസഭാംഗങ്ങളായ ശ്യാമളാ പ്രഭു .ബിന്ദു ലെവിന്‍ എന്നിവര്‍ സന്ദര്‍ശിച്ചു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.