കൊച്ചി: കളമശ്ശേരി ബസി കത്തിക്കല്‍ കേസുമായി ബന്ധപ്പെട്ട് തടിയന്റവിട നസീറിനെ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. നസീറിനെ കൂടാതെ കേസിലെ മറ്റ് പ്രതികളായ ഉമ്മര്‍ ഫറൂഖ്, സാബീര്‍ ബുഹാരി, താജുദ്ധീന്‍ എന്നിവരെയുമാണ് ഇന്നലെ കോടതിയില്‍ ഹാജരാക്കിയത്.
ബംഗളുരു പരപ്പന അഗ്രഹാര ജയിലില്‍ നിന്നാണ് നാലു പേരെയും കോടതിയില്‍ എത്തിച്ചത്. കനത്ത സുരക്ഷയോടെയാണ് കൊച്ചിയില്‍ ഇവരെ കൊണ്ടു വന്നത്. 2005 സെപ്തംബര്‍ അഞ്ചിനാണ് തമിഴ് നാട് സര്‍ക്കാരിന്റെ ബസ് അഗ്നിക്കിരയാക്കിയത്. സംഭവത്തില്‍ മദനിയുടെ ഭാര്യ സുഫിയ മദനി പത്താം പ്രതിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: