യുവമോര്‍ച്ചയുടെ കലക്‌ട്രേറ്റ് മാര്‍ച്ച് മുഖ്യമന്ത്രിയുടെ രാജിക്കായി പ്രതിഷേധമിരമ്പി

Tuesday 2 February 2016 10:21 am IST

കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച നടത്തിയ കലക്‌ട്രേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി. യുവമോര്‍ച്ച ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനെ നേരിടാന്‍ വന്‍പോലീസ് സേനയെയാണ് നിയോഗിച്ചിരുന്നത്. പ്രവര്‍ത്തകര്‍ക്കുനേരെ ബലംപ്രയോഗിച്ച പോലീസ് മാര്‍ച്ച് ഉദ്ഘാ ടനം ചെയ്ത സംസ്ഥാന പ്രസിഡന്റ് അഡ്വ.കെ.പി. പ്രകാശ്ബാബു, ജില്ലാപ്രസിഡന്റ് കെ.പ്രേംജിത്ത് എന്നിവര്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്ത് സ്ഥലത്ത് നിന്ന് മാറ്റുകയായിരുന്നു. നേതാക്കളെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.പി. പ്രകാശ്ബാബു ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ പ്രസിഡന്റ് കെ. പ്രേംജിത്ത് അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് ടി.പി. ജയചന്ദ്രന്‍ മാസ്റ്റര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ പി. ജിജേന്ദ്രന്‍,ടി.ബാലസോമന്‍, യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് സുഗീഷ് കൂട്ടാലിട, സംസ്ഥാന സെക്രട്ടറി കെ.ടി. വിബിന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ കെ.ബബീഷ്, സിനൂപ്‌രാജ്, സെക്രട്ടറിമാരഹായ ബി.ദിപിന്‍, ബബീഷ് കോട്ടൂളി, ജില്ലാസമിതി അംഗം റെനീഷ്, ജയപ്രകാശ് കായണ്ണ, സാലു, സജീവ്, വിവേക്,നിവേദ്, സഞ്ജുനാഥ്, അഖീല്‍, ബബീഷ് ഉണ്ണികുളം, രാജേഷ്, റിജിന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എരഞ്ഞിപ്പാലത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കലക്‌ട്രേറ്റിന് മുന്നില്‍ പോലീസ് തടഞ്ഞു. നോര്‍ത്ത് സിറ്റി പോലീസ് കമ്മീഷണര്‍ ജോസിചെറിയാന്റെ നേതൃത്വത്തില്‍ വന്‍പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.