പ്രതിഷേധമിരമ്പി യുവമോര്‍ച്ച കലക്‌ട്രേറ്റ് മാര്‍ച്ച്‌

Tuesday 2 February 2016 1:09 pm IST

മലപ്പുറം: അഴിമതിയില്‍ മുങ്ങിക്കുളിച്ച സംസ്ഥാന സര്‍ക്കാര്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച കലക്‌ട്രേറ്റ് മാര്‍ച്ച് നടത്തി. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവി തേലത്ത് ഉദ്ഘാടനം ചെയ്തു. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന് ഒരു നിമിഷം പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ അഴിമതി ആരേപണങ്ങള്‍ നേരിടുന്ന മന്ത്രിസഭയാണിത് . മുഖ്യമന്ത്രിയുടെ ഓഫീസടക്കം അഴിമതിയുടെ ഗൂഢാലോചന കേന്ദ്രമായി മാറിയിട്ടും അധികാരത്തില്‍ തുടരുന്നത് കേരളത്തിനു തന്നെ അപമാനകരമാണെന്നും അദ്ദേഹം പറഞ്ഞു. യുവമോര്‍ച്ച ജില്ല വൈസ് പ്രസിഡന്റ് രതീഷ് അങ്ങാടിപ്പുറം അദ്ധ്യക്ഷത വഹിച്ചു. ബിജെപി ജില്ല പ്രസിഡന്റ് കെ.രാമചന്ദ്രന്‍ യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ശിതുകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. വിജീഷ് പൊന്നാനി, റിജു, അനില്‍ കോട്ടക്കല്‍, ശ്രീജിത്ത്, നമിദാസ് ചീരോളി, പി.ജിഷാദ്, ഷിനോജ് പണിക്കര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.