പരപ്പനങ്ങാടി: നെയ്തല്ലൂര്‍ പരിയാപുരത്ത് ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ആക്രമണം. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെയാണ് സംഭവം.
ഉത്സവത്തില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്ന ബിജെപി പ്രവര്‍ത്തകരെയാണ് 15 ഓളം വരുന്ന സിപിഎമ്മുകാര്‍ ആക്രമിച്ചത്. ധനീഷ്, സുകുന്ദന്, ശ്രീരാഗ് എന്നിവര്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്. ഇവര്‍ സഞ്ചരിച്ചിരുന്ന ബൈക്ക് ചവിട്ടിവീഴ്ത്ത് കൊല്ലാനായിരുന്നു ശ്രമം. രാത്രിയിലുണ്ടായ അപ്രതീക്ഷിത ആക്രമണത്തില്‍ മൂവര്‍ക്കും ഗുരുതര പരിക്കേറ്റു.
മാരകായുധങ്ങളും സ്ഫോടക വസ്തുക്കളുമായാണ് അക്രമിസംഘം ഇവരെ നേരിട്ടതെന്ന് ഓടികൂടിയ നാട്ടുകാര്‍ പറയുന്നു. യുവാക്കള്‍ക്ക് നേരെയുള്ള സിപിഎം അക്രമത്തില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. പരിയാപുരം-നെയ്തല്ലൂര്‍ ഭാഗത്തെ സമാധാനന്തരീക്ഷം തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിപിഎം ആസൂത്രിത അക്രമങ്ങള്‍ നടത്തുന്നതെന്നും നാട്ടുകാര്‍ ആരോപിച്ചു. പരിക്കേറ്റ പാലക്കണ്ടത്തില്‍ ധനീഷ്(24), തയ്യില്‍ സുകുന്ദന്(23), കോടത്ത് ശ്രീരാഗ്(18 എന്നിവര്‍ തിരൂങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ബിജെപി പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മറ്റിയും, തിരൂരങ്ങാടി മണ്ഡലം കമ്മറ്റിയും പ്രതിഷേധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: