കൊട്ടാരക്കര: ജന്മഭൂമിയുടെ വാര്‍ഷികവരി സംഖ്യാപദ്ധതി ക്യാമ്പയിന് ജില്ലയില്‍ തുടക്കമായി. ശാന്തിഗിരി ആശ്രമം കൊല്ലം ജില്ലാ ഓഫീസ് ഇന്‍ചാര്‍ജ് സ്വാമി സായൂജ്യനാഥ് ജ്ഞാനതപസ്വി ഉദ്ഘാടനം ചെയ്തു. വാര്‍ത്തയുടെ ലോകത്ത് ജന്മഭൂമി വേറിട്ട ശബ്ദമാണന്ന് സ്വാമി പറഞ്ഞു.
ആദ്ധ്യാത്മികതക്ക് പ്രധാന്യം നല്കുന്ന സംസ്കൃതിപേജ് നന്മയുടെ സന്ദേശം പുതുതലമുറക്ക് നല്‍കുന്നതാണ്. ശന്തിഗിരി ആശ്രമം ഭാരതത്തിന്റെ ആദ്ധ്യാത്മികമണ്ഡലത്തില്‍ നടത്തുന്നത് നിശബ്ദപ്രവര്ത്തനമാണ്. ഏതൊരു വ്യക്തിക്കും മുന്നോട്ടുള്ള പ്രയാണത്തിന് ഗുരു ആവശ്യമാണെന്നും ഈ സന്ദേശത്തില്‍ ഊന്നിയാണ് ശാന്തിഗിരിയുടെ പ്രവര്‍ത്തനമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പലരും ശാന്തിഗിരിയുടെ സേവനങ്ങളെ വേണ്ട രീതിയില്‍ വിലയിരുത്തിന്നല്ലന്നും സ്വാമി പറഞ്ഞു. ആര്‍എസ്എസ് ജില്ലാ പ്രചാര്‍പ്രമുഖ് ആര്.വേണു ആദ്യ കൂപ്പണ്‍ സ്വാമിക്ക് കൈമാറി വരിസംഖ്യ ഏറ്റുവാങ്ങി. കൊട്ടാരക്കര താലൂക്ക്കാര്യവാഹ് ആര്. രാജേഷ്. വാര്‍ഡ് മെമ്പര്‍ കെ.വി. സന്തോഷ്ബാബു, ഫീല്ഡ്ഓര്ഗനൈസര് സുരേഷ്കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: