പത്താന്‍കോട്: പാക്കിസ്ഥാന് ചാരസംഘടനയുടെ ഏജന്റായി പ്രവര്ത്തിച്ചുവന്നയാളെ പത്താന്കോട്ടില്നിന്നു പോലീസ് അറസ്റ്റ് ചെയ്തു. പത്താന്‍കോട്ട് വ്യോമതാവളത്തില്‍ പുറംജോലികള്‍ ചെയ്തുവന്നിരുന്ന ഇര്‍ഷാദ് അഹമ്മദ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളുടെ മൊബൈല്‍ ഫോണില്‍നിന്നു വ്യോമതാവളത്തിന്റെ നിരവധി ചിത്രങ്ങളും ഇന്‍സ്റ്റലേഷനുകളും ലഭിച്ചു.
വ്യോമതാവളത്തിനുള്ളിലെ വിവിധ ചിത്രങ്ങള്‍ എടുത്ത് പാക് ചാരസംഘടനയ്ക്കു കൈമാറുകയാണ് ഇയാള്‍ ചെയ്തിരുന്നത്. ഇയാളില്‍ നിന്നു ജമ്മു സ്വദേശിയായ സജാദിനാണ് ചിത്രങ്ങള്‍ ലഭിച്ചിരുന്നത്. സജാദ് ഈ ചിത്രങ്ങള്‍ ഐഎസ്ഐക്കു കൈമാറുകയുമായിരുന്നു. അനധികൃതമായി ആയുധം കൈവശംവച്ച കേസില്‍ സജാദ് കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു പോലീസ് ഇര്‍ഷാദിനെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: