അയിരൂര്‍-ചെറുകോല്‍പ്പുഴ ഹിന്ദുമത പരിഷത്ത് 7 മുതല്‍

Tuesday 2 February 2016 8:54 pm IST

പത്തനംതിട്ട: 104ാമത് അയിരൂര്‍ ചെറുകോല്‍പ്പുഴ ഹിന്ദു മതപരിഷത്ത് ഫെബ്രുവരി ഏഴുമുതല്‍ 14 വരെ നടക്കും. രാവിലെ 11ന് കെടാവിളക്കിലേക്ക് ഹിന്ദുമത മഹാമണ്ഡലം പ്രസിഡന്റ് അഡ്വ. ടി.എന്‍. ഉപേന്ദ്രനാഥക്കുറുപ്പ് ദീപം തെളിയിക്കും. വൈകിട്ട് മൂന്നിന് ഋഷികേശ് കൈലാസാശ്രമത്തിലെ സ്വാമി ദിവ്യാനന്ദ സരസ്വതി മഹരാജ് ഉദ്ഘാടനം നിര്‍വ്വഹിക്കും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി സ്വാമി പ്രജ്ഞാനാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. മുന്‍ കേന്ദ്രമന്ത്രി ഒ. രാജഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. ഏഴിന് ഗായത്രി ആശ്രമത്തിലെ സ്വാമി സച്ചിദാനന്ദയുടെ പ്രഭാഷണം. എട്ടിന് അഡ്വ. ജയസൂര്യന്‍ പാലാ, മനോഹര്‍ ഗൗരദാസ്, സ്വാമി ചിദാനന്ദപുരി എന്നിവരുടെ പ്രഭാഷണം നടക്കും. ഒന്‍പതിന് വൈകിട്ട് മൂന്നിന് സാംസ്‌കാരിക സമ്മേളനം മന്ത്രി പി.ജെ. ജോസഫ് ഉദ്ഘാടനം ചെയ്യും. ജസ്റ്റിസ് സി.എന്‍. രാമചന്ദ്രന്‍ നായര്‍ മുഖ്യാതിഥിയാകും. കേരള കലാമണ്ഡലം കല്പിത സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ പി.എന്‍. സുരേഷ് അദ്ധ്യക്ഷത വഹിക്കും. രാത്രി ഏഴിന് ഡോ. എന്‍. ഗോപാലകൃഷ്ണന്റെ പ്രഭാഷണം. 10ന് വൈകിട്ട് മൂന്നിന് അയ്യപ്പഭക്ത സമ്മേളനം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഡോ. പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യും. ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ അദ്ധ്യക്ഷത വഹിക്കും. രാത്രി ഏഴിന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലടീച്ചര്‍ പ്രഭാഷണം നടത്തും. 11ന് വൈകിട്ട് മൂന്നിന് യുവജന സമ്മേളനം നടന്‍ സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്യും. അഡ്വ. ജി. അഞ്ജനാദേവി, രാഹുല്‍ ഈശ്വര്‍, ജില്ലാകളക്ടര്‍ എസ്. ഹരികിഷോര്‍ തുടങ്ങിയവര്‍ സംസാരിക്കും. ഏഴിന് ഏലൂര്‍ പരമേശ്വരന്‍ നമ്പൂതിരി, സ്വാമി കൈലാസനാഥാനന്ദ തീര്‍ത്ഥപാദര്‍ എന്നിവരുടെ പ്രഭാഷണം. 12ന് വൈകിട്ട് മൂന്നിന് ആചാര്യ അനുസ്മരണ സമ്മേളനം ആലുവ അദ്വൈതാശ്രം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം സെക്രട്ടറി സ്വാമി ഗരുഡധ്വജാനന്ദ അദ്ധ്യക്ഷത വഹിക്കും. രാത്രി ഏഴിന് പ്രിയാദാസ്ജിയുടെ പ്രഭാഷണം. 13ന് വൈകിട്ട് മൂന്നിന് വനിതാസമ്മേളനം കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഉദ്ഘാടനം ചെയ്യും. ബ്രഹ്മചാരിണി ഭവ്യാമൃത ചൈതന്യ അദ്ധ്യക്ഷത വഹിക്കും. രാത്രി ഏഴിന് എന്‍. ഹരീന്ദ്രന്‍ മാസ്റ്റര്‍, സ്വാമി പ്രഭാകരാനന്ദ സരസ്വതി എന്നിവരുടെ പ്രഭാഷണം. 14ന് മതപാഠശാല ബാലഗോകുലം സമ്മേളനം ബാലഗോകുലം സംസ്ഥാന അദ്ധ്യക്ഷന്‍ കെ.പി. ബാബുരാജന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും. ഇ.കെ. രാജഗോപാല്‍ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് മൂന്നിന് സമാപന സമ്മേളനം കേന്ദ്രമന്ത്രി ഉമാഭാരതി ഉദ്ഘാടനം ചെയ്യും. ചക്കുളത്തുകാവ് മുഖ്യകാര്യദര്‍ശി രാധാകൃഷ്ണന്‍ നമ്പൂതിരി സമാപന സന്ദേശം നല്‍കും. ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍, ദേശീയ നിര്‍വ്വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍ തുടങ്ങിയവര്‍ ആശംസയര്‍പ്പിക്കും. മന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.