പാചകം

Tuesday 2 February 2016 9:35 pm IST

സ്പ്രിങ് ഒനിയല്‍ പാന്‍ കേക്ക് പാന്‍കേക്കിനുള്ള ചേരുവകള്‍ കോണ്‍ഫ്‌ളോര്‍- അരക്കപ്പ് മൈദ- അരക്കപ്പ് പാല്‍- അരക്കപ്പ് വെള്ളം-അരക്കപ്പ് ഉപ്പ്- ഒരുനുള്ള് ബട്ടര്‍/ എണ്ണ- രണ്ട് ടീ സ്പൂണ്‍ ഫില്ലിംഗിന്- സ്പ്രിംഗ് ഒനിയന്‍ പൊടിയായരിഞ്ഞത്- മൂന്ന് കപ്പ് എണ്ണ- വറുക്കാന്‍+ ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര- ഒരുനുള്ള് ഉപ്പ് - പാകത്തിന് പാന്‍കേക്ക് തയ്യാറാക്കുന്ന വിധം പാന്‍കേക്കിനുള്ള ചേരുവകള്‍ എല്ലാം ഒരു ബൗളില്‍ എടുത്ത് ഇളക്കി യോജിപ്പിക്കുക. നോണ്‍സ്റ്റിക് പാന്‍ അടുപ്പത്ത് വച്ചുചൂടാക്കി എണ്ണയോ അല്ലെങ്കില്‍ ബട്ടറോ തേച്ചശേഷം ഒരു ടേബിള്‍ സ്പൂണ്‍ മാവ് കോരിയൊഴിച്ച് പാനില്‍ വ്യാപിപ്പിക്കുക. ഇരുവശത്തും എണ്ണയോ വെണ്ണയോ ഒഴിച്ച് പാകപ്പെടുത്തി എടുക്കുക. ഫില്ലിങ് തയ്യാറാക്കുന്ന വിധം പാനില്‍ എണ്ണ ഒഴിച്ച് ചൂടാക്കി സ്പ്രിങ് ഒനിയന്‍ അരിഞ്ഞതിട്ട് രണ്ട് മിനുട്ട് ഇളക്കുക. പഞ്ചസാരയും ഉപ്പും ചേര്‍ത്തിളക്കി വാങ്ങുക. ഈര്‍പ്പം മുഴുവന്‍ വറ്റിയിരിക്കണം. ഓരോ പാന്‍കേക്കിലും ഓരോ ടേ.സ്പൂണ്‍ ഫില്ലിങ്ങുവീതം വിളമ്പി റോള്‍ ആക്കി അരികുകള്‍ മടക്കിവച്ച് ബിറ്ററില്‍ അല്‍പം എടുത്ത് ഒട്ടിച്ച് ഉറപ്പാക്കുക. ഇനി ഇവ ചൂടെണ്ണയില്‍ ഇട്ട് വറുത്ത്‌കോരുക. കഷ്ണങ്ങള്‍ ആക്കി വിളമ്പുക. കോണ്‍റോള്‍സ് റൊട്ടിക്കഷ്ണങ്ങള്‍-10 എണ്ണം മൈദ-രണ്ട് ടേ.സ്പൂണ്‍ എണ്ണ- വറുക്കാന്‍ ഫില്ലിങ്ങിന്: സ്വീറ്റ്‌കോണ്‍, ക്രീം സ്‌റ്റൈല്‍- ഒരു കപ്പ് സവാള- ഒരെണ്ണം പൊടിയായരിഞ്ഞത് പച്ചമുളക്-1 എണ്ണം സോയാസോസ്- ഒരു ടീ സ്പൂണ്‍ എണ്ണ രണ്ട് ടേ.സ്പൂണ്‍ ഉപ്പ്, കുരുമുളക്‌പൊടി-പാകത്തിന് ചില്ലിസോസ്- ഒരു ടീസ്പൂണ്‍(വിളമ്പാന്‍) ഫില്ലിങ് തയ്യാറാക്കുന്ന വിധം എണ്ണ ഒരു പാനില്‍ ഒഴിച്ച് ചൂടാക്കുക. സവാളയും പച്ചമുളകും ഇട്ട് ഒരുമിനുട്ട് വറുക്കുക. ഇതില്‍ സ്വീറ്റ്‌കോണ്‍, സോയസോസ്, ഉപ്പ്, കുരുമുളക് പൊടി എന്നിവ ചേര്‍ത്തിളക്കുക. മിശ്രിതം വരണ്ടുവരുന്നതുവരെ വേവിക്കുക. വാങ്ങിയശേഷം ആറാന്‍ അനുവദിക്കുക. റൊട്ടി കഷ്ണങ്ങള്‍ ഒരു മിനുട്ട് ആവിയില്‍ വച്ചശേഷം എടുക്കുക. ഒരു റോളിങ്പിന്‍ കൊണ്ടിത് പതിയെ പരത്തി കനം കുറച്ചെടുക്കുക. ഓരോ റൊട്ടിക്കഷ്ണത്തിെേന്റയും കോണില്‍ ആയി അല്‍പം ഫില്ലിങ് വച്ച് റോള്‍ ആക്കി സിലിണ്ടര്‍ പോലെയാക്കുക. രണ്ട് ടേബിള്‍ സ്പൂണ്‍ മൈദയും രണ്ട് ടേ.സ്പൂണ്‍ വെള്ളവും തമ്മില്‍ ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കുക. റോളുകളുടെ അറ്റത്തായി ഈ പേസ്റ്റ്‌തൊട്ട് ഒട്ടിച്ച് വയ്ക്കുക. ഇവ ചൂടെണ്ണയിലിട്ട് വറുത്ത് ബ്രൗണ്‍നിറമാകുമ്പോള്‍ കോരുക. ഓരോ റോളും രണ്ടായി മുറിച്ച് വിളമ്പുക. ചില്ലി സോസും ചേര്‍ത്ത് വിളമ്പുക.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.