ഇരിട്ടി: തപസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ എന്റെ ഭാഷ എന്റെ മണ്ണ് എന്റെ സംസ്കാരം എന്ന മുദ്രാവാക്യവുമായി പ്രശസ്ത കവി എസ്. രമേശന് നായര്‍ നയിക്കുന്ന സഹ്യസാനു യാത്രക്ക് ഇന്ന് ഇരിട്ടിയില്‍ സ്വീകരണം നല്‍കും. ഉച്ചക്ക് ശേഷം 3.30തോടെ ഇരിട്ടി പഴയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടക്കുന്ന സ്വീകരണ സമ്മേളനത്തില്‍ വിവിധ സാഹിത്യ സാംസ്കാരിക, പരിതസ്ഥിതി സംഘടനാ പ്രതിനിധികള്‍ യാത്രാനായകന് ഹാരാര്‍പ്പണം നടത്തും. വിവിധ കലാ, സാഹിത്യ, സാംസ്കാരിക രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തികളെയും കലാ പ്രതിഭകളേയും ചടങ്ങില്‍ ആദരിക്കും. തുടര്‍ന്ന് പേരാവൂരിലെയും, കൊട്ടിയൂരിലേയും സ്വീകരണത്തിന് ശേഷം യാത്ര വയനാട്ടിലേക്ക് പോകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: