ഇരിട്ടി: ഇരിട്ടി-കൂട്ടുപുഴ അന്തര്‍സംസ്ഥാന പാതയില്‍ കല്ലുമുട്ടി പെട്രോള്‍ പമ്പിനു സമീപം കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു ആറുപേര്‍ക്ക് പരിക്കേറ്റു. കീഴൂര്‍ സ്വദേശികളായ കെ.പി.ചന്ദ്രന് (32), ഭാര്യ ധന്യ (30), മക്കളായ അതുല്‍ ചന്ദ്രന് (13), അര്ജ്ജുന് ചന്ദ്രന്(9) എന്നിവരെ കൂടാതെ മറു കാറിലെ രണ്ടു പേര്‍ക്ക് കൂടി പരിക്കേറ്റു. പരിക്കേറ്റവരെ തലശ്ശേരി ഇന്ദിരാഗാന്ധി മെമ്മോറിയല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: