കണ്ണൂര്‍: ആള് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന് മുന്‍ സംസ്ഥാന പ്രസിഡണ്ടും ആള് ഇന്ത്യ ബാങ്ക് റിട്ടയറീസ് ഫെഡറേഷന് കേന്ദ്ര കമ്മറ്റി അംഗവും സിന്‍ഡിക്കേറ്റ് ബേങ്ക് റിട്ടയറിസ് അസോസിയേഷന് അഖിലേന്ത്യാ പ്രസിഡണ്ടുമായിരുന്ന സി.ജി.നമ്പ്യരുടെ നിര്യാണത്തില്‍ ആള് കേരള ബാങ്ക് റിട്ടയറീസ് ഫെഡറേഷന് ജില്ലാ സെക്രട്ടറി എ.സി.മാധവന് അംനുശോചിച്ചു. 10ന് രാവിലെ 10.30ന് കണ്ണൂര്‍ ബാങ്ക് എംപ്ലോയീസ് യൂണിയന് ഹാളില്‍ വിപുലമായ അനുസ്മരണ സമ്മേളനം സംഘടിപ്പിക്കും. എകെബിആര്‍എഫ് സംസ്ഥാന ജോയിന്റ് ജനറല്‍ സെക്രട്ടറി വി.ബി.ഷേണായി അനുസ്മരണ പ്രഭാഷണം നടത്തും. ജില്ലയിലെ മുഴുവന്‍ ബാങ്ക് റിട്ടയറീസും അനുസ്മരണ സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: