കണ്ണാടിപ്പറമ്പ്: കേരള പത്മശാലിയ കണ്ണാടിപ്പറമ്പ് ശാഖാ ഭാരവാഹികളെ തെരഞ്ഞെടുത്തു. യോഗത്തില്‍ കെ.ചന്ദ്രശേഖരന് സ്വാഗതം പറഞ്ഞു. കെ. കിഷോര്‍ കുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.കെ.വിജയന് ഉദ്ഘാടനം ചെയ്തു. ജില്ലാസെക്രട്ടറി സതീശന് പുതിയേട്ടി സംസാരിച്ചു. പുതിയ ഭാരവാഹികളായി ബാടി കരുണന് (പ്രസിഡണ്ട്), സുശീലാ ചന്ദ്രശേഖരന്, എം.അശോകന് (വൈസ് പ്രസിഡണ്ടുമാര്‍), കെ.ചന്ദ്രശേഖരന് (സെക്രട്ടറി), കെ.ഇന്ദിര, മൊടപ്പത്തി രാജീവന് (ജോ.സെക്രട്ടറിമാര്‍), എ.പി.പവിത്രന് (ട്രഷറര്‍)എന്നിവരെയും പി.രാഘവന്, കാടന്‍ രാഘവന്, സെടിയ മോഹനന് എന്നിവരെ രക്ഷാധികാരിമാരായും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: