ഇരിട്ടി: കേരള പത്മശാലിയ സംഘം 36-ാം ജില്ലാ സമ്മേളന സ്വാഗത സംഘം ഓഫീസ് ഇരിട്ടി കീഴൂര്‍കുന്ന് എംജി കോളേജിന് സമീപം സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വ.കെ.വിജയന് ഉദ്ഘാടനം ചെയ്തു.
കേരളത്തില്‍ 20 ലക്ഷത്തിലധികം ജനസംഖ്യയുള്ള കേരള പത്മശാലിയ സംഘത്തിന്റെ കണ്ണൂര്‍ ജില്ലാസമ്മേളനം 28ന് ഇരിട്ടിയില്‍വെച്ചാണ് നടക്കുക. ചടങ്ങില്‍ സ്വാഗത സംഘം ചെയര്മാന് അരക്കന്‍ ഗോവിന്ദന്, ജില്ലാ സെക്രട്ടറി സതീശന് പുതിയേട്ടി, ജില്ലാ പ്രസിഡണ്ട് പി.വി.നരേന്ദ്രന്, സംസ്ഥാന സെക്രട്ടറി സി.പ്രഭാകരന്, കെ.ശിവശങ്കരന്, ടി.രതീഷ്. പാല ബാലന്, കൃഷ്ണന് മാസ്റ്റര്‍, മോഹനന്, സന്തോഷ്, പവിത്രന് ചെട്ട്യാന്, രവീന്ദ്രന് തില്ലങ്കേരി എന്നിവര്‍ സംസാരിച്ചു. പി.മഹേഷ് സ്വാഗതവും ഗോപാലന് കുംമ്പങ്കോട് നന്ദിയും പറഞ്ഞു.
ജില്ലാ സമ്മേളനത്തില്‍ മന്ത്രി കെ.സി.ജോസഫ്, സണ്ണി ജോസഫ് എംഎല്‍എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.പി.ദിവ്യ, മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് സജീവ് മാറോളി, കെ.പിഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി വി.വി.കരുണാകരന് എന്നിവര്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: