തലശ്ശേരി: ബാംഗ്ലൂര്‍ കേന്ദ്രമാക്കി കലാപ്രവര്‍ത്തനം നടത്തുന്ന പി.വി.ബിജുവിന്റെ ചിത്രപ്രദര്‍ശനം നാളെ മുതല്‍ 7വരെ തലശ്ശേരി മെയിന്‍ റോഡിലുള്ള ആര്‍ട്ട് സൊസൈറ്റി ഹാളില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഡിജിറ്റല്‍, ഓയില്‍ മാധ്യമങ്ങളില്‍ ചെയ്ത 36 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം നാളെ രാവിലെ 10 മണിക്ക് ചിത്രകാരന് കെ.എം.ശിവകൃഷ്ണന്‍ നര്‍വ്വഹിക്കും. സ്ത്രീ-പുരുഷ വ്യത്യാസത്തെ അടിസ്ഥാനമാക്കിയുള്ള വടംവലികളിലേക്ക് സൂക്ഷ്മ നിരീക്ഷണം പ്രതിപാദിക്കുന്ന ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഉദ്ഘാടന ശേഷം ഈ വിഷയത്തില്‍ സെമിനാറും ഉണ്ടായിരിക്കുന്നതാണ്. ഡോ.കെ.പി.ഷീജയാണ് സെമിനാറിലെ മോഡറേറ്റര്‍. പത്രസമ്മേളനത്തില്‍ പി.വി.ബിന്ദു, ഡോ.എ.ജെ.മോഹന്‍ രാജ്, അഗസ്റ്റിന് ഫര്‍ണാണ്ടസ് എന്നിവര്‍ പങ്കടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: