ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സി പി എം അക്രമം

Tuesday 2 February 2016 9:53 pm IST

പേരാവൂര്‍: പേരാവൂര്‍ കുനിത്തലയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ഗുണ്ടാസംഘം അക്രമം അഴിച്ചുവിട്ടു. ഞായറാഴ്ച രാത്രിയാണ് പ്രദേശത്തെ സിപിഎം ക്രിമിനലുകളായ സന്ദീപ്, ആദര്‍ശ്, ജിനേഷ്, സുജിത്ത് എന്നിവരുടെ നേതൃത്വത്തിലെത്തിയ പത്തംഗ സംഘം മാരകായുധങ്ങളുമായി ആക്രമിച്ചത്. അക്രമത്തില്‍ പരിക്കേറ്റ ആര്‍എസ്എസ് പ്രവര്‍ത്തകരായ കുനിത്തലയിലെ അഖിലേഷ്, ലനീഷ്, ശ്യാംജിത് എന്നിവരെ ഇരിട്ടി ഗവണ്‍മെന്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആര്‍എസ്എസ് പ്രവര്‍ത്തകരെ സംഘം ചേര്‍ന്നു ആക്രമിക്കുന്നതിനിടയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കും അവരുടെ തന്നെ അക്രമത്തില്‍ പരിക്കേറ്റിരുന്നു. എന്നാല്‍ പേരാവൂര്‍ പോലീസ് പരിക്ക് പറ്റി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ സിപിഎം കൊടുത്ത കള്ളപരാതിയുടെ അടിസ്ഥാനത്തില്‍ വധശ്രമമുള്‍പെടെയുള്ള കുറ്റം ചുമത്തി ഹോസ്പിറ്റലില്‍ നിന്ന് അറസ്റ്റ് ചെയ്തു. ആക്രമണം നടത്തിയ സിപിഎം പ്രവര്‍ത്ത!കര്‍ക്കെതിരെ കേസേടുക്കാതിരിക്കുകയും പരിക്ക് പറ്റിയ ആര്‍എസ്എസ് പ്രവര്‍ത്തകര്‍കരെ കേസിലുള്‍പ്പെടുത്തി ജയിലിലടക്കുകയും ചെയ്ത പേരാവൂര്‍ പോലീസിന്റെ നടപടിയില്‍ ആര്‍എസ്എസ് പേരാവൂര്‍ താലൂക്ക് കാര്യകാരി ശക്തമായ പ്രതിഷേധം രേഖപെടുത്തി. പേരാവൂര്‍ പോലീസ് സ്‌റ്റേഷന്‍ സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മറ്റി ഓഫീസ് ആയി പ്രവര്‍ത്തിക്കുകയാണെന്ന് താലൂക്ക് കാര്യകാരി പ്രസ്താവനയില്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.