പരിയാരം: പരിയാരം മെഡിക്കല്‍ കോളേജിലെ യുഡിഎഫ് അനുകൂല തൊഴിലാളി സംഘടനകളിലെ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ കോളേജ് എംഡിയുടെ ഓഫീസിന് മുന്നില്‍ പട്ടിണിസമരം ആരംഭിച്ചു. ജില്ലാ സഹകരണ ബാങ്ക് വഴി വിതരണം ചെയ്തിരുന്ന ശമ്പളം രാഷ്ട്രീയ പരിഗണകള്‍ വെച്ച് മാടായി കോ-ഓപ്പറേറ്റീവ് ബാങ്ക് വഴിയാക്കിയതില്‍ പ്രതിഷേധിച്ച് കഴിഞ്ഞ 3 മാസമായി ഇവര്‍ ശമ്പളം വാങ്ങിയിരുന്നില്ല. പഴയതുപോലെ ജില്ലാ ബാങ്ക് വഴി തന്നെ ശമ്പളം വിതരണം ചെയ്യണമെന്ന ആവശ്യം മാനേജ്മെന്റ് നിരാകരിച്ചതില്‍ പ്രതിഷേധിച്ചാണ് പട്ടിണി സമരം നടത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: