ശ്രീകണ്ഠാപുരം: മന്ത്രി കെ സി ജോസഫിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 3 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച ശ്രീകണ്ഠാപുരം മടമ്പം തുമ്പേനി- തൃക്കടമ്പ് ക്ഷേത്രം റോഡ് മന്ത്രി കെ.സി.ജോസഫ് ഉദ്ഘാടനം ചെയ്തു. ക്ഷേത്രക്കുളത്തിന്റെ നവീകരണത്തിന് സര്‍ക്കാര്‍ സഹായം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. നമ്മുടെ ക്ഷേത്രങ്ങള്‍ നാടിന്റെ പാരമ്പര്യത്തിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞു.
ക്ഷേത്രങ്ങളും വിശ്വാസവും നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണെന്നും ജാതിയും മതവും നോക്കാതെ പരസ്പരം സഹകരിച്ച് പോകുന്ന പാരമ്പര്യമാണ് കേരളത്തിനുള്ളതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ തനത് കലകള്‍ ഉയര്‍ന്നുവന്നത് ക്ഷേത്രങ്ങളില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ശ്രീകണ്ഠാപുരം നഗരസഭാ കൗണ്‍സിലര്‍ എം.സി.രാഘവന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍ ഷൈല ജോസഫ്, മലപ്പട്ടം ഗ്രാമപഞ്ചായത്ത് അംഗം കെ.മുകുന്ദന്, പി.പി.കുമാരന്, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികള്‍, ക്ഷേത്ര ഭാരവാഹികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: