പിണറായി: കിഴക്കും‘ഭാഗം വയനാണ്ടിയില്‍ ശ്രീ ഭഗവതി ക്ഷേത്രോല്‍സവം അഞ്ച് മുതല്‍ എട്ട് വരെ നടക്കും. അഞ്ചിന് രാവിലെ ഏഴിന് ദക്ഷിണാമൂര്‍ത്തി പൂജ, വൈകിട്ട് അഞ്ചിന് സ്വരമഞ്ജരി നൃത്ത,സംഗീത വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന വിവിധ പരിപാടികള്‍, കുട്ടികളുടെ ചിത്രപ്രദര്‍ശനം, സംഗീത അരങ്ങേറ്റം, നൃത്ത അരങ്ങേറ്റം എന്നിവ നടക്കും.—
ആറിന് രാവിലെ ഏഴിന് ഗണപതി ഹോമം, വൈകിട്ട് 3ന് ഇളനീര് കൊത്തിവെപ്പ്, അഞ്ചിന് കലവറ നിറയ്ക്കല്‍ ഘോഷയാത്ര, ആറിന് തിരുവാതിരക്കളി, 7.30ന് ഓട്ടന്തുള്ളല്.—ഏഴിന് രാവിലെ 10ന് വെറ്റില കൈനീട്ടം, 11ന് നാഗത്തില്‍ കൊടുക്കല്‍, വൈകിട്ട് അഞ്ചിന് വെള്ളാട്ടങ്ങള്‍, രാത്രി ഒമ്പതിന് ചുറ്റുവിളക്ക്, ഗുരുസി, രാത്രി 12ന് കുളിച്ചെഴുന്നള്ളത്ത്, വിവിധ തെയ്യങ്ങളുടെ പുറപ്പാട്.—
സമാപന ദിവസമായ എട്ടിന് രാവിലെ ഗണപതിഹോമം, ഭഗവതിസേവ, 11ന് ഭഗവതിയുടെ തിരുമുടി, 11.—30ന് വലിയ വട്ടളം ഗുരുസി, 12ന് പ്രസാദസദ്യ എന്നിവയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: