ഹോംസ്‌റ്റേയില്‍ അനാശാസ്യം; എട്ട് പേര്‍ പിടിയില്‍

Tuesday 2 February 2016 9:59 pm IST

കുമളി: തേക്കടി വിനോദ സഞ്ചാര കേന്ദ്രത്തിന് സമീപത്തെ ഹോംസ്‌റ്റേയില്‍ മുറിയെടുത്ത് അനാശാസ്യത്തിലേര്‍പ്പെട്ട എട്ട് പേരെ കുമളി പോലീസ് അറസ്റ്റ് ചെയ്തു. സംശയത്തെതുടര്‍ന്ന് നാട്ടുകാര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. തിരുവനന്തപുരം വെള്ളലൂര്‍ സ്വദേശികളായ അനില്‍കുമാര്‍(27), താഹ(45), പെരിങ്ങളം സ്വദേശി അബ്ദുള്‍ കലാം(45), കരവാരം അബ്ദുള്‍ ഗഫൂര്‍(32), പീരുമേട് സ്വദേശി തോമസ് കുര്യന്‍ (59),  പെരുവന്താനം സ്വദേശി സലാം(62), എന്നിവരുള്‍പ്പെടെ കട്ടപ്പന സ്വദേശി മുപ്പത്തിരണ്ടുകാരിയായ യുവതിയേയുമാണ് പോലീസ് അറസ്റ്റ് ചെയ്തത്. പീരുമേട് കോടതിയില്‍ ഹാജരാക്കിയ പ്രതികളില്‍ നിന്ന് 7500 രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു. തോമസ് കുര്യനാണ് ഇടനിലക്കാരനായി പ്രവര്‍ത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.