കണ്ണൂര്‍: ഡിഫന്‍സ് സെക്യൂരിറ്റി കോറിന്റെ (ഡിഎസ്സി) കീഴില്‍ പ്രവര്‍ത്തിക്കുന്ന പ്രീപ്രൈമറി സ്ക്കൂളിന്റെ 24ാം വാര്‍ഷിക ദിനം ഡിഎസ്സി അങ്കണത്തില്‍ നടന്നു. ആര്‍മി എഡ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നതാണ് കെ.ജി.സ്ക്കൂള്. 284 വിദ്യാര്‍ത്ഥികളുളള സ്ക്കൂളിലെ 184 വിദ്യാര്‍ത്ഥികളും വിവിധ പരിപാടികളില്‍ പങ്കെടുത്തു. ഡിഎസ്സി കമ്മാണ്ടന്റ് കേണല്‍ യുദ്ധവീര്‍ സിംഗ് ആഘോഷം ഉദ്ഘാടനം ചെയ്തു. ആര്‍മി ഉദ്യോഗസ്ഥരും രക്ഷിതാക്കളുമടക്കം നിരവധി പേര് പരിപാടിയില്‍ സംബന്ധിച്ചു. സ്ക്കൂള് പ്രിന്‍സിപ്പാള്‍ സോണിയാ സിംഗ് , കമ്മാണ്ടന്റ് കേണല്‍ യുദ്ധവീര്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് വിജയികള്‍ക്കുളള സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: