ന്യൂദല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം പ്രതിഷേധത്തിന്റെ വേദിയാക്കി മാറ്റുവാന്‍ കോണ്‍ഗ്രസ് നീക്കം. മറ്റ് പ്രതിപക്ഷ കക്ഷികളെക്കൂടി ചേര്‍ത്ത് സഭയില്‍ നിന്ന് ഇറങ്ങിപ്പോകുവാനും റാലികള്‍ സംഘടിപ്പിക്കുവാനുമാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്.
അസം, പശ്ചിമ ബംഗാള്‍, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുവാന്‍ പോകുന്നത്. അഞ്ച് വിഷയങ്ങളിലാണ് പ്രതിഷേധം ഉയര്‍ത്തുവാന്‍ കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. ഭൂമിയേറ്റെടുക്കല്‍ ബില്ല്, ഹൈദരാബാദിലെ ദളിത് വിദ്യാര്‍ത്ഥിയുടെ ആത്മഹത്യ, ഫോറസ്റ്റ് റൈറ്റ് ആക്ട്, ന്യൂനപക്ഷങ്ങള്‍ക്കും ദളിതര്‍ക്കും എതിരാണ് സര്‍ക്കാരെന്ന് സ്ഥാപിക്കല്‍, രാജ്യത്തെ ഫെഡറലിസം അട്ടിമറിക്കാന്‍ ശ്രമം തുടങ്ങിയ കാര്യങ്ങള്‍ ആരോപിച്ചാണ് കോണ്‍ഗ്രസ് സമ്മേളനം ബഹളത്തില്‍ മുക്കാന്‍ ശ്രമിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: