തൊടുപുഴയില്‍ രണ്ട് ഇടങ്ങളില്‍ പൈപ്പ് പൊട്ടി

Tuesday 2 February 2016 10:11 pm IST

തൊടുപുഴ: നഗരത്തില്‍ രണ്ട് ഇടങ്ങളിലായുണ്ടായ പൈപ്പ് പൊട്ടലില്‍  വന്‍ നാശനഷ്ടം.തൊടുപുഴ അമ്പലം ബൈപ്പാസില്‍ രാവിലെയും,ടൗണ്‍ഹാളിനു സമീപം ഉച്ചകഴിഞ്ഞുമാണ് വാട്ടര്‍ അതോറിറ്റിയുടെ പൈപ്പ് പൊട്ടി വെള്ളമൊഴുകിയത്.രാവിലെ അമ്പലം ബൈപാസില്‍ മെയിന്‍ പൈപ്പ് പൊട്ടി 15 മിനിറ്റോളം ജലം നഷ്ടപെട്ടു.ഉച്ചകഴിഞ്ഞ് ടൗണ്‍ഹാളിനു സമീപം പൈപ്പ് പൊട്ടി ജലം സമീപത്തെ കടയ്ക്കുള്ളിലേയ്ക്ക് കയറി.  വ്യാപരികള്‍ക്ക് കടയടേക്കേണ്ട ഗതികേടിലായി. അര മണിക്കൂര്‍ നേരമാണ് നഗരത്തിലെ പ്രധാന പൈപ്പ് ലൈന്‍ പൊട്ടിയത്.പിന്നിട് വാട്ടര്‍ അതോറിറ്റി ഈ ഭാഗത്തേയ്ക്കുള്ള ജല വിതരണം നിര്‍ത്തിവച്ചു.ടൗണ്‍ ഹാളിനു സമീപം  ബസ് സ്‌റ്റോപ്പില്‍ ഹൈടെക് വെയ്റ്റിങ് ഷെഡ് നിര്‍മ്മിക്കുന്നതിനായി കുഴി എടുത്തതിനെ തുടര്‍ന്ന് ജലവിതരണ പൈപ്പ് പൊട്ടി വെള്ളം ശക്തമായി ചീറ്റിയതിനെ തുടര്‍ന്ന് ടൗണ്‍ ഹാള്‍ കെട്ടിടത്തിലെ ഒട്ടേറെ വ്യാപാര സ്ഥാപനങ്ങളില്‍ വെള്ളം ഇരച്ചു കയറി നാശം നേരിട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.