ന്യൂദല്‍ഹി: ആധാര്‍ കാര്‍ഡിന്റെ പരിധി വര്‍ദ്ധിപ്പിക്കുവാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി തുടങ്ങി. ഇതനുസരിച്ച് ഡ്രൈവര്‍മാര്‍ക്കും വീട്ടുജോലിക്കാര്ക്കുമെല്ലാം ലൈസന്‍സിന് പകരമായി ആധാര്‍ ഉപയോഗിക്കാവുന്ന രീതിയാണ് ലക്ഷ്യമിടുന്നത്.
വ്യക്തികളുടെ സ്വകാര്യതകളിലേക്ക് കടന്ന് കയറാതെ തന്നെ സ്വകാര്യ കമ്പനികള്‍ക്കും മറ്റും സുരക്ഷ മുന്‍നിര്‍ത്തി ആധാര്‍ ഉപയോഗിക്കാവുന്നതാണ്. ഇതുവരെ ഇത് സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളിലും ബാങ്കുകളിലുമാണ് ഒതുങ്ങി നിന്നത്. ആധാര്‍ യുഐഡി നമ്പര്‍ ഓണ്‍ലൈനിലൂടെ ചെക്ക് ചെയ്യുവാനുള്ള സൗകര്യവും ലഭ്യമാണ്. ആധാറിന്റെ ഉപയോഗം ചുരുക്കുവാന്‍ സുപ്രിം കോടതി കഴിഞ്ഞ ആഗസ്റ്റില്‍ നിര്‍ദ്ദേശിക്കുകയുണ്ടായി.ഇക്കാര്യത്തില്‍ വ്യക്തത വന്ന ശേഷമേ സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുകയുള്ളുവെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: