കുറവിലങ്ങാട് : ശ്രീനാരായണ ഗുരുദേവന്റേയും, സുബ്രഹ്മണ്യഭഗവാന്റേയും സാന്നിദ്ധ്യം കൊണ്ടും അനുഗ്രഹംകൊണ്ടും പവിത്രമായ അരീക്കര ശ്രീനാരായണ സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തിരുവുത്സവവും, മകരചതയമഹോത്സവവും 5 മുതല്‍ 10 വരെയുള്ള ദിവസങ്ങളില്‍ ക്ഷേത്രം തന്ത്രി മേലുകാവ് ഘടനാനന്ദനാഥ പാദതീര്ത്ഥയുടേയും, ക്ഷേത്രം മേല്‍ശാന്തി മുത്തോലപുരം പീതാംബരന് ശാന്തികളുടെയും, ക്ഷേത്രം ശാന്തി അഭിനേന്ദ്രന് ശാന്തികളുടെയും മുഖ്യകാര്‍മ്മികത്വത്തില്‍ ഭക്തിസാന്ദ്രമായ ക്ഷേത്ര ആചാരങ്ങളോടും, വൈവിധ്യമാര്‍ന്ന കലാപരിപാടികളോടും കൂടി ആഘോഷിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നുവെന്ന് പ്രസിഡന്റ് ഷാജി അമ്മായികുന്നേല്‍, സെക്രട്ടറി ബിജുമോന് കര്ത്തനാക്കുഴിയില്, സന്തോഷ് പൊട്ടക്കാനാല്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: