ശുചിത്വ കേരളം ക്വിസ്: രജിസ്‌ട്രേഷന്‍ നാലുവരെ

Tuesday 2 February 2016 10:42 pm IST

കോട്ടയം: സംസ്ഥാന ശുചിത്വ മിഷന്‍ ജില്ലയില്‍ സംഘടിപ്പിക്കുന്ന ശുചിത്വ കേരളം ക്വിസ് മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ നാലിനകം രജിസ്റ്റര്‍ ചെയ്യണമെന്ന് ശുചിത്വ മിഷന്‍ എഡിസി പി.എസ്. ഷിനോ അറിയിച്ചു. ഒമ്പതിനാണ് മത്സരം. പരിസ്ഥിതി സംരക്ഷണം, പൊതുവിജ്ഞാനം എന്നീവിഷയങ്ങളിലാണ് മത്സരം. ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ രാവിലെ 9.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ രണ്ട് പേരടങ്ങുന്ന ടീമിന് പങ്കെടുക്കാം. റസിഡന്‍സ് അസ്സോസിയേഷനുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍, മറ്റ് സംഘടനകള്‍, സ്ഥാപനങ്ങള്‍, ക്ലബുകള്‍ തുടങ്ങിയവയ്ക്കും വിജ്ഞാന തല്‍പരരായ ഏവര്‍ക്കും പങ്കെടുക്കാം. പ്രായപരിധിയും രജിസ്‌ട്രേഷന്‍ ഫീസും ഇല്ല. ജില്ലാ തലത്തില്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 5000, 3000, 2000 രൂപയുടെ ക്യാഷ് അവാര്‍ഡും ശ്രോതാക്കളില്‍ ഏറ്റവും കൂടുതല്‍ ഉത്തരം പറയുന്നവര്‍ക്ക് 2000 രൂപയുടെ ക്യാഷ് അവാര്‍ഡും നല്‍കും. ജില്ലാ തല ജേതാക്കളെ പങ്കെടുപ്പിച്ച് നടത്തുന്ന സംസ്ഥാന മത്സരത്തിലെ വിജയികള്‍ക്ക് ഒന്നര ലക്ഷം രൂപയുടെ ക്യാഷ് അവാര്‍ഡ് ലഭിക്കും. രജിസ്റ്റര്‍ ചെയ്യേണ്ട വിലാസം -െേരസീേേമ്യമാ@ഴാമശഹ. രീാ. കൂടുതല്‍ വിവരങ്ങള്‍ക്ക് ശുചിത്വ മിഷന്‍ ജില്ലാ ഓഫീസ്. 0481 2573606.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.