ന്യൂദല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ആഭ്യന്തര സുരക്ഷാവിഭാഗം സ്പെഷ്യല്സെക്രട്ടറിയായി ബി.എസ്.എഫ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എം.കെ. സിംഗ്ള നിയമിതനായി.
ബി.എസ്.എഫ് ലെ മറ്റൊരുഅഡീഷണല് ഡയറക്ടര്‍ ജനറലായ കെ.കെ ശര്‍മ്മയാണ് ബി.എസ്.എഫിന്റെ പുതിയ ഡയറക്ടര്‍ ജനറല്‍. സി.ആര്.പി.എഫിന്റെ പുതിയ ഡയറക്ടര്‍ ജനറലായി കെ. ദുര്‍ഗാ പ്രസാദ് നിയമിതനായി.
സി.ആര്.പി.എഫ് സ്പെഷ്യല്ഡയറക്ടര് ജനറലാണ് അദ്ദേഹം. ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ ഡയറക്ടര്‍ ജനറല്‍ അര്‍ച്ചനാ രാമസുന്ദരത്തെ സശസ്ത്ര സീമാബല്ലിന്റെ ഡയറക്ടര്‍ ജനറലാക്കി. എ.ആര്.കെ. കിന്നിയാണ് ദേശീയ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ പുതിയ ഡയറക്ടര്‍ ജനറല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: