തിരുവനന്തപുരം: മാക്സ് ലൈഫ് ഇന്‍ഷുറന്‍സ് ഔട്ട്സ്റ്റാന്‍ഡിങ് ക്ലെയിം മാനേജ്മെന്റില്‍ മികച്ച നേട്ടം കൈവരിച്ചു. ഏറ്റവും പുതിയ ഐആര്‍ഡിഎ റിപ്പോര്‍ട്ടില്‍ 2015 മാര്‍ച്ച് 31ലെ കണക്കു പ്രകാരം ഈ രംഗത്തുള്ള വിപണിയില്‍ കമ്പനി മുന്‍ നിരയിലെത്തി.
2014-15 സാമ്പത്തികവര്‍ഷത്തില്‍ ലഭിച്ച ആകെ 9145 ക്ലെയിമുകളില്‍ ആറു ക്ലെയിമുകള്‍ മാത്രമാണ് തീര്‍പ്പാക്കാന്‍ ബാക്കിയുണ്ടായിരുന്നത്. 2015-16 സാമ്പത്തികവര്‍ഷം ക്ലെയിം തുകയായി കമ്പനി നല്‍കിയത് 245.46 കോടി രൂപയാണ്. ക്ലെയിം പേമെന്റില്‍ സ്വകാര്യ ഇന്‍ഷുറന്‍സ് മേഖലയില്‍ 96.03 ശതമാനവുമായി മുന്നില്‍ നില്ക്കുന്നതും മാക്സ് ലൈഫ് ഇന്‍ഷുറന്‍സാണ്.
കേവലം 3.90 ശതമാനം പേമെന്റ് മാത്രമാണ് കമ്പനി മടക്കിയത്. 2015 സാമ്പത്തികവര്‍ഷത്തില്‍ മാക്സ് ലൈഫ് രേഖപ്പെടുത്തിയ പ്രീമിയം വരുമാനം 8172 കോടി രൂപയാണ്. 2015 മാര്‍ച്ച് 31ലെ കണക്ക് പ്രകാരം 31220 കോടി രൂപയാണ് കമ്പനിയുടെ ആസ്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: