ആദായനി കുതി പരിധി ഉയര്‍ത്തണം: കെജിഒ സംഘ്

Tuesday 2 February 2016 10:53 pm IST

തിരുവനന്തപുരം: ആദായ നികുതിരഹിത വരുമാന പരിധി 7ലക്ഷം രൂപയായി ഉയര്‍ത്തണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ശമ്പളകമ്മീഷന്‍ ശുപാര്‍ശ ചെയ്ത ശമ്പള സ്‌കെയിലുകള്‍ വെട്ടിക്കുറച്ച നടപടി പുനഃ പരിശോധിക്കുക, പെന്‍ഷന്‍പ്രായം 60 വയസ്സായി ഉയര്‍ത്തുക, ഗസറ്റഡ് വിഭാഗം ഉദ്യോഗസ്ഥരുടെ എസ്ഡിഒ പദവി പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങളും ഗസറ്റഡ് ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. തിരുവനന്തപുരത്തു നടന്ന 20-ാം സംസ്ഥാന സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.എം.എസ്. കരുണാകരന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. എന്‍. സോമന്‍, കമലാസനന്‍ കാര്യാട്ട്, ബി. മനു, കെ.എസ്. ഉദയകുമാര്‍, ആര്‍.പി. മഹാദേവകുമാര്‍, എന്‍. മുരളീധരന്‍പിള്ള, ബി.എസ്. ഹരിദാസ്, ബി. ജയപ്രകാശ്, ടി. സുദര്‍ശനന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.